വേനൽക്കാലത്ത് എള്ളെണ്ണ തേച്ച് കുളിച്ചാൽ ? അറിയണം ഇക്കാര്യം !

ശനി, 6 ഏപ്രില്‍ 2019 (19:10 IST)
ഏറെ അരോഗ്യ ഗുണങ്ങൾ ഉള്ള എണ്ണയാണ് എള്ളെണ്ണ. ഭക്ഷണം പാകം ചെയ്യുന്നതിനും ആരോഗ്യ, സൌന്ദര്യ സംരക്ഷണത്തിനുമെല്ലാം എള്ളെണ്ണ നമ്മൾ ഉപയോഗിക്കാറുണ്ട്. എള്ളെണ്ണ ദേഹത്ത് തേച്ചുപിടിപ്പിച്ച് കുളിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഇത് ഏറെ നല്ലതുമാണ്. എന്നാൽ ചൂടുകാലത്ത് ഈശീലം വേണ്ടാ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
എള്ളെണ്ണക്ക് സ്വാഭാവികമായ ചൂട് ഉണ്ട് എന്നതിനാലാണ് ഇത്. ചൂടുകാലത്ത് ഇത് തേച്ചുപിടിപ്പിച്ച് കുളിക്കുന്നത് ശരീര താപനില വർധിക്കാൻ കാണമാകും. ചൂടുകാലത്ത് വെളിച്ചെണ്ണ തേച്ചുള്ള കുളിയാണ് നല്ലത് വെളിച്ചെണ്ണ തണുപ്പാണ്. ഇത് ശരീരത്തിന് ആശ്വാസം നൽകും. ചൂടുകാലത്ത് സോപ്പുപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ചർമ്മം ഡ്രൈ ആക്കുന്ന തരത്തിലുള്ള സോപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്. 
 
സോപ്പിന് പകരം ചെറുപയർ പൊടിയോ, കടല പൊടിയോ ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും ചെമ്പരത്തി ഇലകൊണ്ട് താളിയുണ്ടാക്കി തലയിൽ തേച്ചുപിടിപ്പിച്ച് കുളിക്കുന്നത് തലയുടെ ചൂട് അകറ്റാൻ സഹായിക്കും. ശരീരം തണുപ്പിക്കുന്ന തരത്തിലൂള്ള ആഹാരങ്ങൾകൂടി കഴിച്ചാൽ ചൂടുകാലത്തെ ആരോഗ്യകരമായി തന്നെ നേരിടാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍