റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പുറത്തു പോകുമ്പോള്‍ സന്തോഷിക്കുന്നത് സുബ്രഹ്‌മണ്യം സ്വാമി മാത്രമല്ല. അദ്ദേഹത്തിന്റെ ചില നടപടികളില്‍ കടുത്ത അസ്വസ്ഥതകള്‍ ഉള്ളവര്‍ കൂടിയാണ്. ഇതില്‍ വ്യവസായികളും വ്യക്തികളും സ്ഥാപനങ്ങളും ബാങ്കുകളും ഒക്കെ ഉള്‍പ്പെടുന്നുണ്ട്. രാജന്റെ നിലപാടുകളും നയങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും എന്നാല്‍ ഇന്ത്യയില്‍ അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നിരവധി പേരാണ് രഘുറാം രാജന്റെ പുറത്താകല്‍ കാത്തിരുന്നതും.
2. അടിസ്ഥാന സൌകര്യവികസന കമ്പനികള്‍
ലോണ്‍ പുതുക്കുകയും പുന:ക്രമീകരണം നടത്തുകയും ചെയ്യുന്ന സി ഡി ആര്‍ പദ്ധതി രഘുറാം രാജന്റെ വരവോടെ അവസാനിപ്പിച്ചിരുന്നു. ഇത് ഇത്തരം കമ്പനികള്‍ക്ക് തിരിച്ചടിയായി.
3. സ്റ്റീല്‍ കമ്പനികള്‍
ഒരു വര്‍ഷം മുമ്പ് സ്റ്റീല്‍ മേഖലയ്ക്ക് എതിരെ ആര്‍ ബി ഐയുടെ ചുവപ്പു കൊടി ഉയര്‍ന്നിരുന്നു. ഇറക്കുമതി തീരുവയുടെ രൂപത്തില്‍ സ്റ്റീല്‍ കമ്പനികളെ സഹായിക്കുന്ന പല നടപടികളും രഘുറാം രാജന്‍ എതിര്‍ത്തിരുന്നു. ഇത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കമ്പനികള്‍ മുന്നോട്ടുവെച്ച പല ആവശ്യങ്ങളും രാജന്‍ നിരാകരിച്ചു.