തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്.ഗ്രാമിന് 30 രൂപയുടെ കുറവാണുണ്ടായത്.2625 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പവന് 240 രൂപ കുറഞ്ഞ് 21000 രൂപയായിരിക്കുകയാണ്.രാജ്യാന്തര വിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും വിലയിടിവിന് ഇടയാക്കിയത്.
അമേരിക്കയിലെ സാമ്പത്തികനില ശക്തിപ്പെടുകയാണെന്ന സൂചനയും അതേതുടര്‍ന്ന് യുഎസ് കേന്ദ്രബാങ്ക് പലിശ ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു ഇതേത്തുടര്‍ന്ന് വന്‍ നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നു അകറ്റി.വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് ഇടയാക്കിയത്.