ഇന്ധനവില ഇന്നും ഉയർന്നു, മുംബൈയിൽ പെട്രോൾ വില 111 രൂപ കടന്നു

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (12:00 IST)
രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ,ഡീസൽ വില ഉയർന്നു. ഡൽഹിയിൽ പെട്രോൾ,ഡീസൽ വില 0.35 പൈസ കൂടി ലിറ്ററിന് യഥാക്രമം 105.84 രൂപയും 94.57 രൂപയായും ഉയർന്നു.
 
മുംബൈയിൽ പെട്രോൾ വില 0.34 പൈസ വർദ്ധിച്ച് ലിറ്ററിന് 111.77 രൂപയായി, ഡീസൽ വില 0.37 വർദ്ധിച്ച് 102.52 രൂപയിലെത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ  പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 106.43 രൂപയും ലിറ്ററിന് 97.68 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയും ഡീസലിന് 100.37 രൂപയുമാണ് വില.
 
ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 110.09 രൂപയും ഡീസൽ ഒരു ലിറ്ററിന് 103.08 രൂപയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article