സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയര്‍ന്നു; കണ്ണടച്ച് കേന്ദ്രം - വര്‍ദ്ധന തുടരുമെന്ന് സൂചന

Webdunia
തിങ്കള്‍, 21 മെയ് 2018 (10:01 IST)
സംസ്ഥാനത്ത് ഇന്ധന വില തുടർച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.69 രൂപയാണ്. ഡീസലിന് 73.61 രൂപയുമാണ് വില.

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയും വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ധനവില ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ക്രൂഡോയിൽ വിലയിലെ വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വർദ്ധിക്കാൻ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ വര്‍ദ്ധിപ്പിക്കാതിരുന്ന എണ്ണവില കേന്ദ്രത്തിന്റെ സമ്മതത്തോടെ എണ്ണ കമ്പനികള്‍ കൂട്ടുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article