രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. നികുതികള്‍ കൂടി ചേര്‍ക്കുമ്പോള്‍ വില വീണ്ടും ഉയരും. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
ഒരു മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നത് ഇത് രണ്ടാം തവണയാണ്. മാര്‍ച്ച് 17ന് പെട്രോള്‍വില 3.07 രൂപയും ഡീസലിണ് 1.90 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.
അതേസമയം, അന്താരാഷ്‌ട്ര പെട്രോളിയം വിലയും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിക്കുമ്പോള്‍ വിലവര്‍ദ്ധന ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് പെട്രോളിയം കമ്പനികളുടെ നിലപാട്.