കറുത്ത പൊന്ന് കരുത്ത് കാട്ടാനൊരുങ്ങുന്നു

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (13:04 IST)
വിയറ്റ്‌നാം ഒഴികെ ലോകത്തെ പ്രധാന കുരുമുളക് ഉത്പാദന രാജ്യങ്ങളിലെല്ലാം, ഉത്പാദനം കൂടുമെന്ന് ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയുടെ റിപ്പോര്‍ട്ട്. ഉത്പാദനം കൂടുന്നത് അടുത്ത വര്‍ഷം വിലയിലും പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയറ്റ്‌നാമിലെ ഹോചിമിനില്‍ നടന്ന ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്യൂണിറ്റിയുടെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇത് സംഭന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. നിലവില്‍ മുളകിന് ഗാര്‍ബിള്‍ഡ് മുളകിന് 765 രൂപയാണ് വില ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ്. ഉത്പാദനത്തിലുണ്ടായ കുറവാണ് വിലവര്‍ധനയ്ക്ക് കാരണമായത്.

നിലവില്‍ മൊത്തം കുരുമുളക് ഉത്പാദനം 3,36,200 ടണ്ണാണ് ഇത് 3,74,500 ടണ്ണായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് പ്രകാരം കേരളത്തില്‍ ഉത്പാദനം ഇരട്ടിയാമെന്നും കര്‍ണാടകത്തില്‍ ഇത് മൂന്നിരട്ടിയായും ഉയരുമെന്നുമാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട് പ്രകരം ഇന്ത്യയിലെ ഉത്പാദനം 35,000 ടണ്ണില്‍ നിന്നും 70,000 ടണ്ണായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.  ഇന്തോനേഷ്യയില്‍ നിന്നും 70,000 ടണ്ണൂം ശ്രീലങ്കയില്‍ 25,000 ടണ്ണും ബ്രസീലില്‍ നിന്നും 37,000 ടണ്ണായും ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.