ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഔകിടെൽ 10000 എംഎഎച്ച് ബാറ്ററിയുള്ള ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂൺ ആദ്യവാരത്തിൽ ഫോണിന്റെ ലോഞ്ചിങ് ഉണ്ടാകും.
മൂന്ന് മണിക്കുറിനുള്ളിൽ പൂർണമായും ചാർജാവുന്ന കെ 10,000 പ്രോ 1000 എംഎ എച്ച് ബാറ്ററിയുമായിട്ടായിരിക്കും വിപണിയിലെത്തുക. 5.5 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് പ്രോസസർ, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിവയായിരിക്കും ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.
ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും പുതിയ ഫോണിൽ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ഫോണിന്റെ വില സംബന്ധിച്ച കാര്യങ്ങളിളൊന്നും പുറത്തു വന്നിട്ടില്ല. ഫോണ്‍ ഇന്ത്യൻ വിപണിയിലേക്ക് എന്ന് എത്തുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല.