വിലയോ തുച്ഛം... ഗുണമോ മെച്ചം; ഓപ്പോ എഫ് 5 യൂത്ത് എഡിഷന്‍ വിപണിയിലേക്ക് !

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (12:37 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എഫ് 5 യൂത്ത് എഡിഷന്‍ അവതരിപ്പിച്ചു. ഓപ്പോ എഫ് 5 എന്ന മോഡലില്‍ നിന്നും അടിമുടിമാറ്റങ്ങളുമായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ഓപ്പോ എഫ് 5ലുള്ള ചില ഫീച്ചറുകള്‍ ഒഴിവാക്കിയും വില കുറച്ചുമാണ് പുതിയഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
മീഡിയാ ടെക് പീലിയോ പി23 പ്രൊസസറില്‍  ജിബി റാമും 32 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമാണ് ഓപ്പോ എഫ് 5 യൂത്ത് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. 18:9 അനുപാതത്തില്‍ 2160 x 1080 റസലൂഷനിലുള്ള ആറ് ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്പോട്ടുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 
3200 എം എ എച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട് അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഒഎസ് 3.2 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഓടിജി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ടായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article