വണ്‍പ്ലസ് 5 ടി വിപണിയിലേക്കെത്തുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് വലിയ സ്ക്രീനോടു കൂടിയുള്ള തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്‍കുന്നതിനായി ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഫോണിന്റെ വരവ്. നവംബര്‍ 21 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണിന് 32,999 മുതല്‍ 37,999 രൂപ വരെയായിരിക്കും വില.
ആറ് ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയോട് കൂടിയെത്തുന്ന ഈ ഫോണിന് 18:9 റേഷ്യോയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമായെത്തുന്ന ഈ ഫോണില്‍ 3450 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 64ജിബി, 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. ഇരു മോഡലിലും 6ജിബി റാം ആയിരിക്കും ഉണ്ടായിരിക്കുക.
ഏറ്റവും ശക്തിയേറിയ സി.പിയു, സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറുമാണ് ഫോണിലുള്ളത്. ഡ്യുവല്‍ ലെന്‍സ് ക്യാമറ, ഡ്യുവല്‍ എള്‍.ഇ.ഡി ഫ്ലാഷ് എന്നീ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അനൊഡൈസ്ഡ് അലുമിനിയം മെറ്റല്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
ലൈവ് സ്ട്രീമിങ്ങാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലെ പി.വി.ആറില്‍ വണ്‍പ്ലസ് ആരാധകര്‍ക്കായി പ്രത്യേക രീതിയിലാണ് ഈ പരിപാടി നടക്കുക. ലോഞ്ചിങ്ങ് സമയത്തു തന്നെ വണ്‍പ്ലസ് 5ടി ബുക്ക് ചെയ്യാനും സാധിക്കും. നവംബര്‍ 28ന് ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് സ്റ്റോര്‍.ഇന്‍, വണ്‍പ്ലസ് ഫിസിക്കല്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഫോണിന്റെ ഓപ്പണ്‍ സെയിലും നടക്കും.