എണ്ണവില കുതിച്ചു, ബാരലിന് വീണ്ടും 50 ഡോളറിന് മുകളിലെത്തി

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (09:16 IST)
എണ്ണവിലയിൽ കുതിപ്പ്. ആറര വർഷത്തെ താഴ്ന്ന തലത്തിലെത്തിയ വില, കഴിഞ്ഞ ആഴ്ച അവസാനത്തോടെ ബാരലിന് 50 ഡോളർ കടന്നു. ബ്രെൻഡ് ക്രൂഡ് വില വെള്ളിയാഴ്ച അഞ്ച് ശതമാനം കൂടി 50.05 ഡോളറായി. കഴിഞ്ഞയാഴ്ച 10 ശതമാനം വിലവർധനയാണ് ഉണ്ടായത്.

യുഎസിൽ വില 6.3% ഉയർന്ന് 45.22 ഡോളറിലെത്തി. യെമനിലെ കലാപം വിപണിയിൽ ആശങ്ക ഉയർത്തിയതായി വ്യാപാരികൾ പറയുന്നു. ചൈനീസ് ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടതും ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണവില പിടിച്ചു താഴ്ത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 30% ഇടിവും ഉണ്ടായി.