ഡാറ്റ്സൻ ഇന്ത്യ ‘റെഡിഗൊ സ്പോർട് എഡീഷൻ’ വിപണിയില്‍

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (10:33 IST)
നിസ്സാന്റെ ബജറ്റ് ബ്രാൻഡ് ഡാറ്റ്സൻ ഇന്ത്യ ‘റെഡിഗൊ സ്പോർട് എഡീഷൻ’ പുറത്തിറക്കി. റിയോ ഒളിംപിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ച സാക്ഷി മാലിക്കാണ് ‘റെഡിഗൊ സ്പോർട്’ കാറിന്റെ ആദ്യ ഉടമ. നവരാത്രി, ദീപാവലി എന്നീ ഉത്സവകാലത്തു മാത്രം വിൽപ്പനയ്ക്കുള്ള കാറിന് 3.49 ലക്ഷം രൂപയാണു വില. 
 
799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു ഈ കാറിനു കരുത്തേകുന്നത്; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിനു കഴിയും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനാണ് കാറിനുള്ളത്. 
 
കറുപ്പ് വീൽ, ചുവപ്പ് അക്സന്റുള്ള പുത്തൻ ഗ്രിൽ, റൂഫ് സ്പോയ്ലർ, പുതു ഡാഷ്ബോഡ്, ബോഡി ഗ്രാഫിക്സ്, ചുവപ്പ് തയ്യലുള്ള കറുപ്പ് അകത്തളം, പാർക്കിങ് സെൻസർ, റിമോട്ട് കീ രഹിത എൻട്രി, ബ്ലൂ ടൂത്ത് ഓഡിയോ സംവിധാനം എന്നിങ്ങനെയുള്ള പരിഷ്കാരങ്ങളോടെയാണ് ‘റെഡിഗൊ സ്പോർട്ടി’ന്റെ വരവ്. 
 
വെള്ള, ഗ്രേ, റൂബി എന്നീ നിറങ്ങളിലാണു കാർ വിൽപ്പനക്കെത്തിയിട്ടുള്ളത്. അതേസമയം തന്നെ സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ വലിയതരത്തിലുള്ള മാറ്റമൊന്നുമില്ലാതെയാണ് ‘റെഡിഗൊ സ്പോർട്ടി’ന്റെയും വരവ്. 
Next Article