കോംപാക്ട് എസ്‌യുവിയുമായി നിസാൻ നിസാൻ അധികം വൈകാതെ ഇന്ത്യയിലെത്തും !

Webdunia
ശനി, 15 ഫെബ്രുവരി 2020 (19:48 IST)
കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ഉയർന്ന ഡിമാൻഡ് പ്രയോജപ്പെടുത്താൻ നിസാനും തയ്യാറെടുക്കുകയാണ്. ചെറു എസ്‌യുവിയുമായി ഈ വർഷം സെപ്‌തംബറിൽ നിസാൻ ഇന്ത്യൻ വിപണിയിലെത്തും. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാന്റെ പ്രധാന എതിരാളികൾ.
 
വാഹനത്തിന്റെ ആദ്യ രേഖാ ചിത്രങ്ങൾ നിസാൻ പുറത്തുവിട്ടു. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കോംപാക്ട് എസ്‌യുവിയെ നിസാൻ ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് നിസാൻ ഒരുക്കുന്നത്. വാഹനത്തെ ഡാഡ്സൺ ബാഡ്ജിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 
 
എന്നാൽ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വാഹനം പുറത്തിറക്കുന്നത് അവസാനിപ്പിയ്ക്കുന്ന സാഹചര്യത്തിൽ നിസാൻ ബാഡ്ജിൽ തന്നെ വാന്നം വിപണിയിലെത്തും. ഇന്ത്യയിൽ നിർമ്മിച്ചായിരിയ്ക്കും വാഹനത്തെ വിദേശ വിപണിയിലേയ്ക്കും എത്തിയ്ക്കുക. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article