മോഡി സര്‍ക്കാറിന്റെ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒഹരിവിപണികള്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 7800 എന്ന പുതിയ തലം പിന്നിട്ടിരിക്കുകയാണ്. ഇന്നു രാവിലെ വ്യപാരം പുനരാരംഭിച്ച നിഫ്റ്റി 21.70 പോയിന്റ് ഉയര്‍ന്നാണ് 7,808.85 ല്‍ എത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ 72 പോയിന്റിന്റ് കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ചരിത്രത്തിലാദ്യമായി ഇന്നലെ 26,000 പിന്നിട്ടിരുന്ന സെന്‍സെക്സ് ഇന്ന് വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കകം 90.36 പോയിന്റിന്റെ ഉയര്‍ച്ചയോടെ 26,190.44 എന്ന പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. പിന്നിട്ട രണ്ടു സെഷനുകളില്‍ 276.33 പോയിന്റിന്റെ കുതിപ്പാണ് സെന്‍സെക്സില്‍ ഉണ്ടായിരിക്കുന്നത്.