ട്വിംഗോ വരുന്നു

Webdunia
വ്യാഴം, 1 മെയ് 2014 (12:29 IST)
റെനോയുടെ പുതിയ ചെറുകാറായ ഹാച്ച്‌ബാക്ക് കാറാണ് ട്വിംഗോ. ട്വിംഗോ ഈവര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

അണു കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വിധമാണ് ട്വിംഗോയെ ഒരുക്കിയിരിക്കുന്നത്. ട്വിംഗോയില്‍ നാലു പേര്‍ക്ക് യാത്ര ചെയ്യാം. നാല് ലക്ഷം രൂപയാണ് ട്വിംഗോയ്‌ക്ക് പ്രതീക്ഷിക്കുന്ന വില.

പവര്‍ സ്റ്റിയറിംഗ്, അഞ്ച് മാനുവല്‍ ഗിയറുകള്‍, ഇബിഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ ട്വിംഗോയുടെ പ്രത്യേകതയാണ്.