സ്മാർട്ട്ഫോണുകളുമായി നോക്കിയ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു. മൈക്രോസോഫ്റ്റുമായുള്ള നോക്കിയയുടെ കരാർ ഈ വർഷം അവസാനം തീരുന്നതോടെയാണ് വീണ്ടും സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചെത്താന്‍ നോക്കിയ തീരുമാനിച്ചിരിക്കുന്നത്.
ഫിന്‍ലാന്‍റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ പുതിയ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളാണ് ഉടന്‍ വിപണിയിലേക്കെത്തുക. കുറച്ചുകാലം മുമ്പ് വന്ന റിപ്പോർട്ടുകൾ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണുകളാണ് പുറത്തിറങ്ങുന്നത്. 2കെ റെസല്യൂഷനുമായാണ് ഫോണ്‍ എത്തുന്നത്.
വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമെല്ലാം സംരക്ഷണം നല്‍കുന്ന ഈ ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 നും ഗാലക്‌സി എസ് 7 എഡ്ജിനും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും പുറത്തിറങ്ങുകയെന്നാണ് സൂചന.