മെഡിക്കൽ പ്രവേശനം; ഫീസ് കുത്തനെ ഉയർത്തുന്നത് വിദ്യാർത്ഥികളെ ബാധിക്കും

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (09:38 IST)
സ്വാശ്രയ കോളജുകളിലെ മുഴുവന്‍ മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളിലെയും ഫീസ് വർധിപ്പിക്കാൻ വ്യവസ്ഥയായി. ഫീസ് കുത്തനെ ഉയർത്തുന്നത് നിർധന വിദ്യാർത്ഥികളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മെറിറ്റ് സീറ്റില്‍ പ്രവേശം നേടി കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതോടെ നഷ്ടമായത്. ഏകീകൃത ഫീസിനാണ് ഡെന്‍റല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലത്തെിയിരിക്കുന്നത്.
 
പുതിയ വ്യവസ്ഥ പ്രകാരം 85 ശതമാനം സീറ്റുകളിലേക്കും നാലു ലക്ഷമാണ് ഫീസ്. ഇതില്‍ 10 ശതമാനത്തില്‍ ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് 50,000ത്തിന്  പ്രവേശം നല്‍കും. നേരത്തേ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളില്‍ 44 ശതമാനത്തിലും 23,000 രൂപക്കും 56 ശതമാനത്തില്‍ 1.75 ലക്ഷം രൂപക്കും പ്രവേശം നടന്നിരുന്നു. ഫലത്തില്‍ മെറിറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാറുണ്ടാക്കിയ ധാരണ കനത്ത തിരിച്ചടിയാണ്.
 
മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പൊതുസമൂഹത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം കവര്‍ന്നെടുക്കുന്നത് കൂടിയായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വിദ്യാർത്ഥികളെ ഇത് എത്രത്തോളം ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Next Article