ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മേല്‍ക്കൈ നേടാന്‍ ഒരുങ്ങി മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ മോട്ടൊറോള. ഇതിനായി അടുത്ത വര്‍ഷം വിലകുറഞ്ഞ 4 ജി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മൊട്ടൊറോള.
അടുത്തവര്‍ഷത്തോടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വില്പനയില്‍ ഇന്ത്യയില്‍ മൂന്നാംസ്ഥാനത്തെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ ഇന്ത്യയില്‍ മോട്ടൊറോളയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. സാംസങ്ങാണ് ഒന്നാം സ്ഥാനത്തുള്ളത്. മൈക്രോമാക്സ്സ ലാവ, കാര്‍ബണ്‍ എന്നീ കമ്പനികളാണ് രണ്ടും മുന്നും നാലും സ്ഥാനങ്ങളില്‍