ഒടുവില്‍ മോട്ടൊ ഇ ഫ്ലിഫ്കാര്‍ട്ടിലെത്തി

Webdunia
വ്യാഴം, 15 മെയ് 2014 (11:21 IST)
നോകിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ ലൂമിയ 630 ന് ഭീഷണിയായി മോട്ടൊറോളയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ മോട്ടൊ ഇ പ്രമുഖ ഓണ്‍ലൈന്‍ വെബ്സൈറ്റായ ഫ്ലിഫ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്കയെത്തി.

പരമ്പരാഗതമായി മിക്ക മൊബൈല്‍ കമ്പനികളും തങ്ങളുടെ പുതിയ ഫോണുകള്‍ ഫ്ലിഫ്കാര്‍ട്ട് വഴിയാണ് വിപണിയിലെത്തിക്കുക. ബ‌ഡ്‌ജറ്റ് സ്‌മാര്‍ട് ഫോണ്‍ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതാണ് മോട്ടോ ഇ.

കുറഞ്ഞ വില ആഗ്രഹിക്കുകയും ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമല്ലാത്ത ഇന്റര്‍നെറ്റിന്റെ വിസ്‌മയ ലോകം ആസ്വദിക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് മോട്ടോ ഇ ഒരു ഒപ്ഷനാണ്. 6,999 രൂപ വിലയാണ് ഫ്ലിഫ്കാര്‍ട്ടില്‍ ഫോണിനു കാണിച്ചിരിക്കുന്നത്.

ദീര്‍ഘകാല ഈടും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കോണിംഗ് ഗൊറില്ല ഗ്ളാസ്, ജല പ്രതിരോധ സ്‌പ്ളാഷ് ഗാര്‍ഡ് എന്നിവയോട് കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ളേയാണ് മോട്ടോ ഇയ്‌ക്കുള്ളത്. 1980 എം.എ.എച്ച് ബാറ്ററി മികച്ച ബാക്കപ്പ് അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 4.4.2 ഓപ്പറേറ്റിംഗ് സംവിധാനമാണ് മറ്റൊരു മികവ്.

കൂടാതെ പകുതി വിലയ്ക്ക് 20 ബാക് കവറും 32 ജിബിയുടെ എസ്ഡി കാര്‍ഡും സൌജന്യ ഡിജിറ്റല്‍ ബുക്കും ഫ്ലിഫ്കാര്‍ട്ട് ഓഫര്‍ വയ്ക്കുന്നുമുണ്ട്.