ട്വിന്റി 20യുടെ റെക്കോർഡ് തകർത്ത് മോഹൻലാലിന്റെ ഒപ്പം; ഇത് സമാനതകളില്ലാത്ത വിജയം

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (14:37 IST)
പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'ഒപ്പം' തീയേറ്ററുകളിൽ കുതിച്ച് ഓടുകയാണ്. നിറഞ്ഞ സദസ്സോടെ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്ന ഒപ്പം ട്വിന്റി 20 എന്ന ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് തകർക്കുമെന്നാണ് പുതിയ വിവരം. താരസമ്പത കൊണ്ട് കേരളക്കരയെ മുഴുവൻ കൈയ്യിലെടുത്ത സിനിമയായിരുന്നു ട്വിന്റി 20. ഗ്രോസ് കാളക്ഷന്റെ കാര്യത്തിൽ ഒപ്പം വെറും 21 ദിവസം കൊണ്ട് തന്നെ ആറാം സ്ഥാനം നേടി കഴിഞ്ഞിരിക്കുകയാണ്.
 
മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം ഒന്നിച്ച ട്വന്റി 20 എന്ന ചിത്രം ആകെ നേടിയ കലക്ഷന്‍ 32 കോടി രൂപയാണ്. എന്നാല്‍ ഒപ്പം ആ റെക്കോഡ് തകര്‍ക്കും എന്നാണ് കേള്‍ക്കുന്നത്. റിലീസ് ചെയ്ത് 21 ദിവസം കഴിയുമ്പോഴേക്കും 28.5 കോടി രൂപ ഒപ്പം നേടിക്കഴിഞ്ഞു. കേരളത്തിന് പുറത്തു നിന്നും നല്ല കലക്ഷനാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.
 
ഇപ്പോഴത്തെ നിലയിലുള്ള കളക്ഷന്‍ രീതി തുടര്‍ന്നാല്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറും ഒപ്പം! പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ആദ്യ മൂന്നുവാരം പിന്നിട്ടപ്പോള്‍ 30 കോടിക്ക് അടുത്തെത്തിയിരിക്കുകയാണ്. മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി പിന്നിടുമെന്ന് ഉറപ്പായി. ചിത്രം കേരളത്തില്‍ നിന്ന് മാത്രം 80 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കളക്ഷന്‍ കൂടി ചേരുമ്പോള്‍ ഒപ്പം അനായാസമായി 100 കോടി ക്ലബിലേക്ക് വരും.
Next Article