അമ്പരപ്പിക്കുന്ന വില, ആകര്‍ഷകമായ ഫീച്ചറുകള്‍; മൈക്രോമാക്സ് കാന്‍വാസ് മെഗാ 2 പ്ലസ് !

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2017 (11:32 IST)
മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ മോഡലായ മൈക്രോമാക്സ് കാന്‍വാസ് മെഗാ 2 പ്ലസ് വിപണിയിലെത്തി. ബ്ലാക്ക് നിറത്തിലുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയത്. 7, 499 രൂപയാണ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന്റെ വില.
 
ആറ് ഇഞ്ച് ക്യുഎച്ച്ഡി ഐ.പി.എസ് ഡിസ്‌പ്ലേ, 1.3 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസര്‍, 960*540 പിക്‌സല്‍ റെസല്യൂഷന്‍,  2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000 എംഎഎച്ച് ബാറ്ററി, 8 എംപി പിന്‍ ക്യാമറ, 5 എംപി സെല്‍ഫി ക്യാമറ, 4 ജി എല്‍ ടി ഇ, വൈഫൈ, ബ്ലൂടൂത്ത് എന്നീ സവിശേഷതകളും ഇതിലുണ്ട്. 
 
Next Article