വിപണിയില്‍ മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ മാരുതി; വാഗണ്‍ ആര്‍ വിഎക്‌സ്‌ഐ പ്ലസ് !

Webdunia
ഞായര്‍, 29 ജനുവരി 2017 (14:42 IST)
പുതിയ വാഗണ്‍ ആറുമായി മാരുതി സുസുക്കി വിപണിയിലേക്ക്. മാരുതി സുസുക്കി വാഗണ്‍ ആര്‍ വിഎക്‌സ്‌ഐ പ്ലസ് എന്ന് പേരിലാണ് ഓട്ടോമാറ്റിക്ക് - മാന്വല്‍ ട്രാന്‍സ്സ്മിഷനോടെ ഈ വാഹനം വിപണിയിലെത്തുന്നത്. പുത്തന്‍ സവിശേഷതകളുമായി അവതരിക്കുന്ന വാഗണ്‍ ആറിന് നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെയാണ് ഷോറൂം വില.
 
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സുരക്ഷയിലും സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതിലും രൂപകല്‍പനയിലും മാരുതി കാതലായ മാറ്റങ്ങളാണ് ഈ പുത്തന്‍ വാഗണ്‍ ആറില്‍ വരുത്തിയിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. ഈ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നതോടെ മാരുതിയുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
 
പുതിയ വാഗണ്‍ ആറില്‍ പ്രോജക്റ്റട് ഹെഡ്‌ലാമ്പുകള്‍, അലോയ് വീലുകള്‍, ഇരട്ട എയര്‍ ബാഗുകള്‍, എബിഎസ് ബ്രേക്കിങ് സംവിധാനം എന്നിങ്ങനെയുളള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഞ്ച് വാഹനങ്ങളില്‍ ഉള്‍പ്പെട്ട മാരുതി വാഗണ്‍ ആറിന്റെ 1,31,756 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റു പോയതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
Next Article