വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (12:31 IST)
തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് സ്ഥിരത്യുള്ള സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയില്‍ വിപണി കരുത്താര്‍ജിക്കുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ സജീവമായതാണ് വിപണിയുടെ ശുക്ര ദശക്കു കാരണം. ഇത് വിദേശ നിക്ഷേപം വിപണിയിലേക്ക് ഒഴുകുന്നതിന്റെ തോത് കൂട്ടിയിട്ടുണ്ട്.

ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലും ഇതിന്റെ മാറ്റം പ്രകയ്യമാണ്.  ഈ വര്‍ഷം 1,000 കോടി ഡോളറിന്റെ (ഏകദേശം 60,000 കോടി രൂപ) വിദേശ നിക്ഷേപമാണ് രാജ്യത്തേക്കൊഴുകിയെത്തിയത്. ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലും 30,000 കോടി രൂപ വീതവും വിദേശ നിക്ഷേപമെത്തിയിട്ടുണ്ട്.

പുതിയ ഉയരങ്ങളിലേക്ക് മുന്നേറാന്‍ ബോംബെ ഓഹരി സൂചികയെ സഹായിച്ചതില്‍ മുഖ്യ പങ്കു വഹിച്ചതും ഈവിദേശ നിക്ഷേപമാണ്. ചരിത്രത്തിലാദ്യമായി 23,000 പോയിന്റുകളാണ് സൂചിക നേടിയത്.

ഈവര്‍ഷം ജനുവരിയില്‍ 714 കോടി രൂപയും ഫെബ്രുവരിയില്‍ 1,404 കോടി രൂപയും മാര്‍ച്ചില്‍ 20,077 കോടി രൂപയും  വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി സെബിയുടെ കണക്കുകള്‍ പറയുന്നു