ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് അനുബന്ധ ഉത്‌പന്നങ്ങളും വിപണിയിൽ നിന്ന് പിൻവലിച്ച സാഹചര്യത്തില്‍ നെസ്‌ലെ നേരിടുന്നത് ഭീമന്‍ നഷ്ടം.
320 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. മാഗി നൂഡില്‍സ് വിപണിയിൽ നിന്ന് പിൻവലിക്കുമ്പോൾ 210 കോടി രൂപയും അനുബന്ധ ഉത്‌പന്നങ്ങളുടെ 'പിൻവലിക്കൽ" 110 കോടി രൂപയുടെയും നഷ്‌ടമാണ് നെസ്‌ലെക്ക് നൽകുന്നത്.