ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളി, പത്ത് സെക്കൻഡിനുള്ളിൽ ക്വാർട്ടർ മൈൽ പിന്നിട്ട് ലൂസിഡ് എയർ !

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (13:14 IST)
ഇലക്ട്രോണിക് കാർ നിർമാണ രംഗത്തെ വമ്പനായ ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളി തീർത്ത് ലൂസിഡ് മോട്ടോർസ്. ഉടൻ വിപണിയിൽ എത്താൻ തയ്യാറെടുക്കുന്ന ലുസിഡ് എയർ പത്ത് സെക്കൻഡിനുള്ളിൽ ക്വാർട്ടർ മൈൽ (0.402 കിലോമീറ്റര്‍) പിന്നീട്ട് റെക്കോർഡ് കുറിച്ചു. പത്ത് സെക്കൻഡിൽനുള്ളിൽ ക്വാർട്ടർ മൈൽ പിന്നിടുന്ന ആദ്യ ഇലക്ട്രിക് കാർ എന്ന റെക്കോർഡാണ് ലൂസിഡ് എയർ സ്വന്തമാക്കിയത്. 
 
9.9 സെക്കന്റില്‍ ഒരു ക്വാര്‍ട്ടര്‍ മൈല്‍ മറികടന്നുവെന്നാണ് ലൂസിഡ് മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. പ്രത്യേക ട്രാക്കില്‍ അനുഭവസമ്പന്നരായ ഡ്രൈവര്‍മാർ നടത്തിയ ഡ്രൈവിലാണ് ഈ നേട്ടം ലൂസിഡ് മോട്ടോർസ് സ്വന്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അടുത്ത അഴ്ചയാണ് ലൂസിഡ് എയർ വിപണിയിൽ എത്തുന്നത്. ബാറ്ററി നിര്‍മ്മാതാക്കളായ അട്ടെയ്‌വയ്ക്ക് കീഴിലുള്ള വാഹന നിർമ്മാണ കമ്പനിയാണ് ലൂസിഡ് മോട്ടോർസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article