പാചകവാതക വിലയിൽ വൻ‌വർധന: വാണിജ്യ സിലിണ്ടറിന് 106.50 രൂപ കൂട്ടി

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (12:24 IST)
രാജ്യത്തെ പാചകവാതക വിലയിൽ വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി.കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്.
 
യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നിരുന്നുവെങ്കിലും ഇന്ത്യയിൽ  വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. എന്നാൽ തിരെഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article