മീഡിയവണ്‍ ചാനല്‍ വിലക്ക്: വിധി ബുധനാഴ്ച

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഫെബ്രുവരി 2022 (21:18 IST)
മീഡിയ വണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധി ബുധനാഴ്ച പറയും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച വിധി പ്രഖ്യാപിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് ചാനലിന്റെ സംപ്രേഷണ അനുമതി റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിലാണ് വിധി പ്രഖ്യാപിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍