മെസ്സിയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ടാറ്റ മോട്ടോഴ്സ്. മെസിയുടെ വിരമിക്കല്‍ കരാറിനെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്നും ടാറ്റയുടെ വക്താവ് അറിയിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയുമായുള്ള കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ഫൈനലില്‍ ചിലിയോട് അര്‍ജന്റീന തോറ്റതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മെസിയുടെ ഈ പ്രഖ്യാപനം തങ്ങള്‍ മെസിയുമായി ഉണ്ടാക്കിയ കരാറിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ തിയാഗോയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസി. മെസിയുടെ വിരമിക്കല്‍ കരാറിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ടാറ്റയുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് അന്താരാഷ്ട്ര വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ ആഗോള അംബാസഡറായി മെസിയെ തെരഞ്ഞെടുക്കുന്നത്.