സ്വര്‍ണവില നാനൂറ് കൂടി

Webdunia
വെള്ളി, 20 ജൂണ്‍ 2014 (15:49 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപ കൂടി 21,200 രൂപയിലെത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വാരാരംഭത്തില്‍ 20,920 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച വില 20,800 ആയി കുറഞ്ഞു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 0.68 ഡോളര്‍ താഴ്ന്ന് 1,313.42 ഡോളറിലെത്തി.