സ്വര്‍ണവില കിതയ്ക്കുന്നു

Webdunia
ചൊവ്വ, 20 മെയ് 2014 (11:12 IST)
സ്വര്‍ണവില പവന് 22,000 രൂപയ്‌ക്ക് താഴെയെത്തി. 80 രൂപ കുറഞ്ഞ് 21,920 രൂപയാണ് ഒരു പവന് വില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് വില 2,740 രൂപയായി. പവന്‍ വില മുന്നേറുകയായിരുന്നു എന്നാല്‍ വില്‍പ്പന കുറഞ്ഞതാണ് പിന്നീട് വില വീണ്ടും നഷ്‌ടത്തിലേക്ക് എത്താന്‍ കാരണം.

ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിന്റെ പിന്‍ബലത്തില്‍ ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണി ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തി. 40 രൂപ ഉയര്‍ന്ന് 29,580 രൂപയാണ് ബുള്ള്യന്‍ വിപണിയില്‍ പത്ത് ഗ്രാമിന് വില.