അടിമുടി മാറ്റങ്ങളുമായി കാർണിവലിന്റെ പുത്തൻ പതിപ്പ് വിപണിയിലെത്തിയ്ക്കാൻ കിയ

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (13:20 IST)
ആദ്യ വാഹനം സെൽടോസിന് ;പിന്നാലെ കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആഡംബര എംപി കാർണിവലിന്റെ പുത്തൻ പതിപ്പ് വിപണിയി എത്തിയ്ക്കാൻ ഒരുങ്ങി കിയ. ഈ വർഷം അവസാനത്തിൽ അന്താരാഷ്ട്ര വിപ്പണിയിൽ എത്തുന്ന കാർണിവലിന്റെ പുത്തൻ പതിപ്പ് അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വാഹനത്തീന്റെ ടീസർ ചിത്രം കിയ പുറത്തുവിട്ടു. 
 
വലിപ്പത്തിൽ ഉൾപ്പടെ വലിയ മാറ്റങ്ങളുമായാണ് വാഹനം എത്തുന്നത്. സിംഫോണിക് ആര്‍ക്കിടെക്ടര്‍ എന്ന് കിയ വിശേഷിപ്പിയ്ക്കുന്ന പുതിയ ഡിസൈനിലാണ് ശൈലിയിലാണ് വാഹനം ഒരുക്കുന്നത്. ടൈഗര്‍ നോസ് ഗ്രില്ലും പുതിയ എല്‍ഇഡി ലൈറ്റുകകളും ടീസർ ചിത്രത്തിൽ കാണാം. നിലവിലെ കാര്‍ണിവലിനെക്കാള്‍ 40 എംഎം നീളവും, 10 എംഎം വീതിയും, 30 എംഎം വീൽബേസും പുത്തൻ പതിപ്പിൽ കൂടുതലായി ഉണ്ടാകും. 
 
വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭ്യാകും എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ കിയ ഇത് സ്ഥിരീകരിച്ചിട്ടില്ല. 2.2 ലീറ്റര്‍ ഡീസല്‍, 2.5 ലീറ്റര്‍ ‍ഡീസല്‍, 1.6 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുകളീലായിരിയ്ക്കും വാഹനം വിപണിയിലെത്തുക എന്നാണ് പ്രതീക്ഷപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article