കർണനും ആടുജീവിതവും ഒന്നു വന്നോട്ടെ! മറികടക്കുന്നത് പുലിമുരുകന്റെ റെക്കോർഡ് ആയിരിക്കും!

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (08:48 IST)
മലയാള സിനിമയിൽ ഒരു ചിത്രം നൂറ് കോടി കളക്ഷനിൽ എത്തുമെന്ന് ആരും തന്നെ വിശ്വസിച്ചിട്ടില്ലായിരുന്നു. പുലിമുരുകൻ നൂറ് കോടി ക്ലബ്ബിലെത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം അഭിമാനം കൊണ്ടു. അക്കൂട്ടത്തിൽ മലയാളത്തിലെ യൂത്തൻ പൃഥ്വിരാജുമുണ്ട്. ഇവിടെ ഒരു സിനിമ നൂറ് കോടി വിജയം സൃഷ്ടിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
 
വിശ്വസിക്കാൻ കഴിയാത്ത വിജയമാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മൊയ്തീനും പ്രേമവും 50 കോടി കളക്ട് ചെയ്തിരുന്നു. അസാധ്യമെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിക്കുന്നത്. വരാനിരിക്കുന്ന കര്‍ണനും ആടു ജീവിതവും ഇതിലും വലിയ തരംഗം സൃഷ്ടിച്ചേക്കുമെന്നും പൃഥ്വി പറയുന്നു.
 
കര്‍ണനും ആട് ജീവിതവും വമ്പന്‍ ചിത്രങ്ങളാണ്. ലോക സിനിമയില്‍ മലയാളത്തിന്റെ കൊടി ഉയര്‍ത്താന്‍ ഈ സിനിമകൾക്ക് കഴിഞ്ഞേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടണമെന്നില്ല. രണ്ട് വര്‍ഷം വരെ നീളുന്ന പ്രോജക്ടുകളാണ് ഇതൊക്കെ. അപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഒരു വര്‍ഷം സിനിമ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ എന്നെ മറന്ന് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനുള്ള ചെറിയ കാര്യങ്ങളൊക്കെ ഞാന്‍ ഇവിടെ ചെയിതിട്ടുണ്ടല്ലോ.- പൃഥ്വി പറയുന്നു.
Next Article