ജെറ്റ് എയര്‍വേയ്‌സ് ബാംഗ്ലൂരില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് വിമാനസര്‍വീസ് നടത്തും. ബാംഗ്ലൂരിലേക്ക് തിരിച്ചും സര്‍വീസ് നടത്തുമെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 29 മുതല്‍ വൈകിട്ട് 5.30ന് ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി അബുദാബി സമയം 8.10ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം രാവിലെ യുഎഇ സമയം 8.45ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 01.45ന് ബാംഗ്ലൂരിലെത്തും.
നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസും അബുദാബിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കാനായിരുന്നില്ല.