ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ല, കാണാതായത് ചൈനീസ് സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ

Webdunia
തിങ്കള്‍, 4 ജനുവരി 2021 (20:16 IST)
ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തിലെ തന്നെ അതിസമ്പന്നരിൽ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. നൂതനാശയങ്ങളെ നിരുത്സാഹപ്പെടുത്താൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നു എന്ന ജാക്ക് മായുടെ പരാമർശത്തെ തുടർന്ന് രണ്ടുമാസത്തിന് മുകളിലായി ജാക്ക് മായുടെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പ് ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു.
 
ജാക്ക് മായ്‌ക്കെതിരായ നിലപാടുകൾ ചൈന കർശനമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ജാക്ക് മാ ഏഷ്യയിലെ അതിസമ്പന്നരിലെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഒക്‌ടോബറിൽ ചൈനീസ് സർക്കാരിനെ വിമർശിച്ച് ജാക്ക് മാ നടത്തിയ നിലപാടുകൾ നേരത്തെ വിവാദമായിരുന്നു. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും ശ്വാസം മുട്ടിക്കുന്നവയാണെന്നുമായിരുന്നു ജാക്ക് മായുടെ വിമർശനം.

അനുബന്ധ വാര്‍ത്തകള്‍

Next Article