ആലിബാബയ്ക്ക് കടിഞ്ഞാണിട്ട് ചൈന: ജാക് മായ്‌ക്ക് നഷ്ടമായത് 80,000 കോടി!

ബുധന്‍, 30 ഡിസം‌ബര്‍ 2020 (13:06 IST)
രാജ്യത്തേക്കാൾ കുത്തകമുതലാളിത്തം വളർന്നാൽ എന്തുചെയ്യും? ചൈനയോടാണ് ആ ചോദ്യമെങ്കിൽ രാജ്യത്തിനേക്കാൾ ഒരു കുത്തകയും വളരേണ്ട എന്നതാണ് ഉത്തരം. ചൈനീസ് സർക്കാർ ആഗോള ടെക് ഭീമനായ ചൈനീസ് കമ്പനി ആലിബാബയ്ക്കെതിരെ ചൈനീസ് ഭരണഗൂഡം നടത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണ് ഇതിനുള്ള ഒടുവിലത്തെ ഉദാഹരണം.
 
രാജ്യത്തേക്കാള്‍ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതേ തുടർന്ന് ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയില്‍ 1100 ഡോളറോളമാണ് ഒക്‌ടോബറിന് ശേഷം നഷ്ടമായത്. ഇതോടെ ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിൽ 25ആം സ്ഥാനത്തേക്ക് അദ്ദേഹം തള്ളപ്പെടുകയും ചെയ്‌തു.
 
കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ വന്‍കുതിപ്പുണ്ടായെങ്കിലും സര്‍ക്കാര്‍ പരിശോധന കടുപ്പിച്ചതോടെയാണ് ഇത് കമ്പനിയുടെ  ഓഹരികളെ ബാധിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുനോക്കിയാല്‍ ആലിബാബയുടെ അമേരിക്കന്‍ ഡെപ്പോസിറ്റരി റസീറ്റുകളില്‍ 25ശതമാനത്തിലധികം കുറവാണ് ഉണ്ടായിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍