നിക്ഷേപകര്‍ ചൈനയിലേക്ക്; വിദേശ നിക്ഷേപത്തില്‍ നഷ്ടം

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (11:09 IST)
ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേം ജൂണില്‍ നഷ്‌ടം.  വിദേശ നിക്ഷേപം ആകർഷിക്കാൻ ചൈന നടത്തുന്ന നീക്കങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് സൂചന. ഈമാസം ഇതുവരെ, 2300 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്.

ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് മേയിൽ അവർ 14,272 കോടി രൂപയും കൊണ്ടുപോയിരുന്നു. ജനുവരി (33,688 കോടി രൂപ), ഫെബ്രുവരി ( 25,564 കോടി രൂപ), മാർച്ച് (20,723 കോടി രൂപ), ഏപ്രിൽ (15,266 കോടി രൂപ) മാസങ്ങളിൽ മികച്ച തോതിൽ വിദേശ നിക്ഷേപം നേടിയ ശേഷമാണ്  മേയ് മുതൽ ഇന്ത്യ നഷ്‌ടമെഴുതി തുടങ്ങിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ നാലാം തവണയും പലിശ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. ഇതാണ് വിദേശ നിക്ഷേപകരെ ചൈനയിലേക്ക് ആകർഷിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓഹരി വിപണികൾ നേട്ടത്തിലാണ്.