വിലക്കയറ്റം രൂക്ഷം ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിൽ

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (15:42 IST)
രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിലെത്തി. എണ്ണവില ഇനിയും ഉയ‌ർന്നാൽ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
 
ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിലും മുകളിലാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. നിലവിൽ വിലക്കയറ്റം 8 മാസത്തിലെ ഉയരത്തിലാണ്. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും. 
 
പെട്രോള്‍ ഡീസല്‍ വില കൂടിയാല്‍ ഒരാഴ്ചയ്ക്കകം വിലക്കയറ്റം വീണ്ടും കുതിക്കും. ചില ഉത്പന്നങ്ങളുടെ വില കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയരുമെന്നാണ് വിലയിരുത്തൽ.സ്റ്റീല്‍, സിമന്‍റ്, പാത്രങ്ങള്‍, ഇലക്ട്രോണിക്  ഉത്പന്നങ്ങള്‍ എന്നിവയുടെയും വില കൂടിയിരുന്നു. ഉപഭോക്തൃ വില സൂചിക 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ പലിശ വര്‍ദ്ധിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article