രാജ്യത്തെ വിലക്കയറ്റത്തോത് 0.0 ശതമാനമായി

Webdunia
ചൊവ്വ, 16 ഡിസം‌ബര്‍ 2014 (11:44 IST)
രാജ്യത്തെ വിലക്കയറ്റത്തോത് 0.0 ശതമാനമായി. ഇത് അഞ്ചര വര്‍ഷത്തെ താഴ്ന്ന നിരക്കാണ്.  മൊത്ത ഉത്പന്ന വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള നിരക്കാണിത്.ഒക്ടോബറില്‍ ഇത് 1.77 ശതമാനമായിരുന്നു. ഇത് 0.0ശതമാനമായാണ് നവംബറില്‍ താഴന്നത്.

ഭക്ഷ്യവിലപ്പെരുപ്പം 0.63ശതമാനമാണ്. ഒക്ടോബറിലെ അപേക്ഷിച്ച് ഉള്ളിയുടേയും പച്ചക്കറിയുടേയും വില കുറഞ്ഞിട്ടുണ്ട്.പഞ്ചസാര, ഭക്ഷ്യഎണ്ണ, സിമെന്റ് തുടങ്ങിയ നിര്‍മാണ ഉത്പന്നങ്ങളുടെ വിലസൂചിക ഒക്ടോബറിലെ 2.43 ശതമാനത്തില്‍നിന്ന് 2.04 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കള്‍ എണ്ണ എന്നിവയുടെ വിലക്കുറവാണ് വിലസൂചിക താഴാനിടയാക്കിയത്. എന്നാല്‍ മുട്ട, മത്സ്യം, ഇറച്ചി എന്നിവയുടെ വിലയില്‍ നവംബറില്‍ 4.36 ശതമാനം ഉയര്‍ന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.