പെയ്മെന്റുകൾക്കായി പ്രത്യേക പുഷ് ബട്ടണുകൾ, രാജ്യത്തെ ആദ്യത്തെ ഇന്ററാക്ടീവ് ക്രഡിറ്റ് കാർഡ് പുറത്തിറക്കി ഇൻ‌ഡസ്‌ഇൻഡ് ബാങ്ക് !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (17:14 IST)
പ്രത്യേക സംവിധാനങ്ങളുമായി രാജ്യത്തെ ആദ്യത്തെ ഇന്ററാക്ടീവ് ക്രഡിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുകയാണ്  ഇൻഡസ്ഇൻഡ് ബാങ്ക്. സാധാരാണ ക്രഡിറ്റ് കാർഡുകളിൽനിന്നും വ്യത്യസ്തമായി പെയ്മെന്റിന് പ്രത്യേക സംവിധാനങ്ങളാണ് ഇന്ററാക്ടീവ് കാർഡുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. നെക്സ്റ്റ് ക്രഡിറ്റ് കാർഡ് എന്നാണ് ഈ കാർഡ് അറിയപ്പെടുന്നത്. 
 
വളരെ വേഗത്തിലും സംശയങ്ങളില്ലാതെയും പർച്ചേസ് ചെയ്യാനാകും എന്നതാണ് ഈ കാർഡുകളുടെ പ്രത്യേകത. പർച്ചേസ് ചെയ്യുന്നതിനായി മൂന്ന് വ്യത്യസ്ത പുഷ് ബട്ടണുകൾ കാർഡിൽ സജ്ജികരിച്ചിട്ടുണ്ട്. ഇ എം ഐ, റിവാർഡ്, നോർമൽ ക്രഡിറ്റ് എന്നിങ്ങനെയാണ് പുഷ് ബട്ടണുകൾ. പർച്ചേസ് ചെയ്യുമ്പോൾ തന്നെ ഈ ബട്ടണുകളിൽ അമർത്തി ഏതു രീതിയിൽ പണം നൽകണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഇത് പെയ്മെന്റ് കൂടുതൽ എളുപ്പത്തിലാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article