പെൺകുട്ടികളുടെ മുറിയിൽ ഓളിക്യാമറകൾ സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ഹോസ്റ്റലുടമയെ പൊലീസ് പിടികൂടി

ബുധന്‍, 26 ഡിസം‌ബര്‍ 2018 (14:33 IST)
മുംബൈ: പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറകൾ സ്ഥാപിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗിര്‍ഗോമില്‍ സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്ന 47കാരനാണ് മുംബൈ പോലീസിന്റെ പിടിയിലായത്. 
 
ഫ്ലാറ്റിലാണ് ഇയാൾ ഹോസ്റ്റൽ നടത്തിയിരുന്നത്. പെൺകുട്ടികൾ മുറിയിൽ വച്ച് സംസാരിക്കുന്ന സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് ഇയാൾ ചോദിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടികൾക്ക് സംശയം തോന്നിയത്. പറയുന്നത് മുറിക്ക് പുറത്ത് കേൾക്കുന്നതിനാലാവാം ഇയാൾ ഇക്കാര്യങ്ങൾ അറിയാൻ കാരണം എന്നാണ് ആദ്യം പെൺകുട്ടികൾ കരുതിയിരുന്നത്.
 
എന്നാൽ പിന്നീട് സംശയം തോന്നിയ പേൺകുട്ടികൾ ഇന്റർനെറ്റിന്റെ സഹായത്തോടെ ഒളിക്യാമറകൾ മുറിക്കകതുണ്ടോ എന്ന് പേരിശോധിച്ചു. മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്ന് പെൺകുട്ടികൾ കണ്ടെത്തുകയിരുന്നു. പെൺകുട്ടികൾ ഉടൻ പൊലീസിൽ പരാതി നൽകി. ഒളിക്യാമറയും ഇതിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍