അമ്മ കൂടോത്രം ചെയ്തെന്ന് സംശയം, 30കാരൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ചൊവ്വ, 25 ഡിസം‌ബര്‍ 2018 (19:23 IST)
രാജണ്ണ സിര്‍സില്ല (തെലങ്കാന): തനിക്ക് അസുഖം വിട്ടുമാറാത്തതിന് കാരണം അമ്മ കൂടോത്രം ചെയ്യുന്നതാണെന്ന് ആരോപിച്ച് 30 കരൻ സ്വന്തം അമ്മയെ കഴുത്തുഞെരിച്ച് കൊന്നു. തെലങ്കാനയിലെ ബൊയിന്‍പള്ളെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
 
ശ്രിനിവാസൻ എന്ന യുവാവാണ് 52കരിയായ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. അമ്മ തനിക്കെതിരെ കൂടോത്രം ചെയ്തതിനാലാണ് തന്റെ അസുഖം മാറാത്തത് എന്നാണ് ശ്രീനിവാസൻ വിശ്വസിച്ചിരുന്നത്. ഇതോടെ അമ്മയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
 
സംഭവത്തിൽ മകൻ ശ്രീനിവാസനെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. അമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍