സ്പോട്ടീവ് ഭാവത്തിൽ വെന്യു ഫ്ലെക്സ് എഡിഷൻ വിപണിയിൽ !

Webdunia
ശനി, 20 ജൂണ്‍ 2020 (14:03 IST)
കോംപാക്ട് എസ്‌യുവി വെന്യുവിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് ഹ്യുണ്ടായി. വെന്യു ഫ്ലെക്‌സ് എഡിഷന്‍ എന്ന് പേര് നൽകിയിരിയ്ക്കുന്ന പുതിയ പതിപ്പ് ഈ വാഹനം ദക്ഷിണ കൊറിയയിലാണ് ആവതരിപ്പിച്ചിരിയ്ക്കുന്നത്. പുതിയ പതിപ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ്ക്കുമോ എന്നത് വ്യക്തമല്ല. ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയാണ് ഫ്ലെക്‌സ് എഡിഷന്‍ ഒരുക്കിയിരിയ്ക്കുന്നത്. 
 
നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.  ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡുകള്‍ നല്‍കിയത് പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. ഹെഡ്‌ലാമ്പുകളും, ഫോഗ് ലാമ്പുകളും നിലവിലെ വെന്യുവിലേത് തന്നെ ബംബറിന്റെ വശങ്ങളിലെ എയര്‍ ഇന്‍ ടേക്കുകള്‍ക്ക് പച്ച നിറം നല്‍കിയിരിക്കുന്നു. ബംബറിന്റെ താഴെ ഭാഗത്തായി ഗ്രീന്‍ ലൈന്‍ കാണാം 
 
വശങ്ങളില്‍ നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള റിയര്‍വ്യൂ മിററാണ് നല്‍കിയിട്ടുള്ളത്. ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ഫ്ലെക്‌സ് എഡിഷന്‍ ബാഡ്ജിങ്ങ്, നിയോണ്‍ ഗ്രീന്‍ റൂഫ് എന്നിവയാണ് മറ്റു മാറ്റങ്ങൾ. 121.2 ബിഎച്ച്‌പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് പുതിയ പതിപ്പിന് കരുത്തുപകരുന്നത്. സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article