നീണ്ട കാത്തിരിപ്പിനൊടുവില്‍ സബ്-കോംപാക്റ്റ്എസ്യുവി കോനയുമായി ഹ്യുണ്ടായ് എത്തുന്നു. ഹ്യുണ്ടായ് നിരയില്‍ ക്രെറ്റയ്ക്കും ടക്സോണിനും ഇടയിലാണ് കോനയുടെ സ്ഥാനം. എതിരാളികളില്‍ നിന്നെല്ലാം വ്യത്യസ്തമായി, ഓള്-വീല്‍ ഡ്രൈവിലാണ് ഹ്യുണ്ടായ് കോനയെ ഓപ്ഷണലായി നല്‍കുന്നത്. ഓള്-വീല്‍ ഡ്രൈവ് കൂടാതെ പുതിയ ഡ്യൂവല്‍-ക്ലച്ച് ഗിയര്‍ബോക്സ്, ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് എന്നിവയും ഓപ്ഷണലായി കോനയില്‍ ഹ്യുണ്ടായ് അവതരിപ്പിക്കുന്നുണ്ട്.
മറ്റ് മോഡലുകളിലുള്ളപോലെ കസ്കേഡിംഗ് ഗ്രില്‍ തന്നെയാണ് കോനയിലും ഇടംപിടിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ചേര്‍ന്നിഴകി നില്ക്കുന്ന തരത്തിലാണ് കോനയുടെ ഗ്രില്ലുള്ളത്. അതേസമയം, സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംഗ് സംവിധാനം കോനയെ ഹ്യുണ്ടായ് നിരയില്‍ വേറിട്ട് നിര്‍ത്തുന്നു. വശങ്ങളില് ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും കോനയ്ക്ക് നല്‍കിയിട്ടുണ്ട്. അതോടൊപ്പമ്ം തന്നെ റിയര്‍ എന്‍ഡിലും സ്പ്ലിറ്റ് ലൈറ്റ് നല്കാന് ഹ്യുണ്ടായ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.