അതിശയിപ്പിക്കുന്ന വിലയില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുമായി ഹുവായ് പി8 ലൈറ്റ് !

Webdunia
ശനി, 14 ജനുവരി 2017 (09:43 IST)
ഹുവായ്‌യുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹുവായ് പി8 ലൈറ്റ് അവതരിപ്പിച്ചു. ഹുവായ് പി-9 ലൈറ്റിന് സമാനമായ രൂപകല്‍പനയിലാണ് പി- 8 നിര്‍മ്മിച്ചിരിക്കുന്നത്. 5.2ഇഞ്ച് ഐപിഎസ്, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് ഏകദേശം16,000 രൂപയാണ് വില. 
 
1290X1080 പിക്‌സല്‍ റെസൊലൂഷനാണ് ഫോണിനുള്ളത്. ഹുവായ് പി8 ലൈറ്റ് (2017) ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. മിഡ്‌റേഞ്ച് ഒക്ടാ-കോര്‍ കിരിന്‍ ചിപ്‌സെറ്റ് മാലി-T830MP2 GPU പ്രോസസ്സറാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.
 
3ജിബി റാമും 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പിന്‍ ക്യാമറ, 8എം‌പി മുന്‍ ക്യാമറ, 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നീ മികവാര്‍ന്ന ഫീച്ചറുകളും ഫോണിലുണ്ട്. കൂടാതെ വൈ-ഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി 2.0 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Article