തിരുവനന്തപുരത്ത് എഞ്ചിനീയറിങ്​ വിദ്യാർത്ഥി തൂങ്ങിമരിച്ചു

Webdunia
ശനി, 14 ജനുവരി 2017 (09:15 IST)
തിരുവനന്തപുരത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. തലസ്​ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയായ മാധവൻകുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദൻകോടുള്ള ഫ്ലാറ്റിലാണ്​ മരിച്ചത്​.
 
ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്​ ഇൻക്വസ്​റ്റ്​ നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി നൽകിയിട്ടില്ല.
Next Article