ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ 2002ൽ വിപണിയിലെത്തിച്ച 'ഡിയോ'യുടെ 2016 മോഡൽ പിപണിയിലെത്തി. 'ഡിയോ'യുടെ വിൽപന രാജ്യത്ത് പത്ത് ലക്ഷം കവിഞ്ഞതിനു ശേഷമാണ് 3ഡി എംബ്ലത്തോടുകൂടി മാറ്റ് ആക്സിസ് ഗ്രേ നിറത്തിലുള്ള പുതിയ മോഡൽ ഹോണ്ട വിപണിയിലെത്തിച്ചത്.
കൊളംബിയ, മെക്സിക്കോ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് 'ഡിയോ' കയറ്റി അയയ്ക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഹോണ്ടയുടെ ടു വീലർ 'ഡിയോ' ആണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗൂലേറിയ വ്യക്തമാക്കി.
നിലവിലുള്ള ജാസി ബ്ളൂ മെറ്റാലിക്, കാൻഡി പാം ഗ്രീൻ, സ്പോർട് റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലും ഡിയോ ലഭ്യമാണ്. പുതിയ മോഡലിനു വിലയില്‍ മാറ്റമില്ല. ഡൽഹി ഷോറൂമില്‍ 48,264 രൂപയാണ് വില.