ഹോണ്ട അക്കോർഡിന്റെ ഒന്‍പതാം തലമുറക്കാരന്‍, അക്കോർഡ് ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിൽ

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (11:39 IST)
ഹോണ്ടയുടെ പുതിയ പ്രീമിയം സെഡാൻ അക്കോർഡ് ഹൈബ്രിഡ് വിപണിയിലെത്തി. അക്കോർഡിന്റെ ഒന്‍പതാം തലമുറക്കാരനാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇന്ത്യയിൽ സിബിയു വഴി ഇറക്കുമതി ചെയ്ത പുതിയ ഈ ഹൈബ്രിഡ് പതിപ്പിന് 37 ലക്ഷമാണ് ഡല്‍ഹി എക്സ്ഷോറൂം വില. വൈറ്റ് ഓർക്കിഡ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും.    
 
2.0ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റ‍ഡ് പെട്രോൾ എൻജിനും 1.3 കിലോവാട്ട്/ഹവര്‍ ലിതിയം അയേൺ ബാറ്ററിയുമാണ് ഈ പുതിയ വാഹനത്തിന് കരുത്തേകുന്നത്. 145ബിഎച്ച്പിയും 175എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്പാദിപ്പിക്കുക. എന്നാല്‍ 184ബിഎച്ച്പിയും 315എൻഎം ടോർക്കും ഉല്പാദിപ്പിക്കാ‍ന്‍ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറിന് സാധിക്കും.  
 
സ്പോർടി ഫ്രണ്ട് ബംബർ, ബ്ലാക്ക് ക്രോം ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, എൽഇഡി ഫോഗ് ലാമ്പ്, 18 ഇഞ്ച് ടു ടോൺ ഡയമണ്ട് കട്ട് വീൽ, എൽഇഡി ടെയിൽ ലാമ്പ്, ബൂട്ട് സ്പോയിലർ എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകളാണ് കാറിന്റെ പുറംമോടി വർധിപ്പിക്കുന്നത്. എൻജിൻ സംബന്ധിച്ച വിവരങ്ങൾ നല്‍കുന്നതിനായി ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.
 
പാസഞ്ചർ സൈഡ് ക്യാമറ, ടു-സ്റ്റേജ് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, സൺ റൂഫ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിങ്ങനെയുള്ള സവിശേഷതകളും വാഹനത്തിനു മാറ്റുകൂട്ടുന്നു. നിലവിൽ സ്‌കോഡ സൂപ്പർബ്, ടൊയോട്ട കാമ്രി എന്നീ വാഹനങ്ങളാണ് അക്കോർഡിന്റെ മുൻനിര എതിരാളികളായി നിലവില്‍ വിപണിയിൽ നിലക്കൊള്ളുന്നത്.
Next Article