വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് അടക്കാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ കിംഗ്ഫിഷർ ഉടമ വിജയ് മല്യ തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി രംഗത്ത്. തന്റെ കയ്യിൽ ആകെയുള്ളത് 16,440 രൂപ മാത്രമാണെന്നും 12.6 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നും മല്യ വ്യക്തമാക്കി.
വിദേശത്ത് മൊത്തം 52 ലക്ഷം ഡോളറിന്റെ നിക്ഷേപം തനിക്കുണ്ട്. തന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പുമായി അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും മല്യ കോടതിയെ അറിയിച്ചു. എന്നാൽ, മല്യ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബാങ്കുകളുടെ കൺസോർഷ്യത്തിന് വേണ്ടി ഹാജരായ ജനറൽ അറിയിച്ചു.
പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണെന്നും അതിനാൽ ഇന്ത്യയിലേക്ക് വരാൻ സാധിക്കില്ലെന്നും ഈ സാഹചര്യത്തിൽ കോടതിയിൽ നേരിട്ട് ഹാജരാകണം എന്നത് പിൻവലിക്കണമെന്നുമായിരുന്നു മല്യയുടെ ആവശ്യം. രാജ്യത്തും വിദേശത്തുമുള്ള മുഴുവൻ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കികൊണ്ടുള്ള സത്യവാങ്മൂലം ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ കോടതി മല്യയോട് ആവശ്യപ്പെട്ടു.