ഒറ്റയടിയ്ക്ക് 600 രൂപ കൂടി, സ്വർണവില പവന് 36,720 രൂപയിൽ

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (11:01 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒറ്റയടിയ്ക്ക് പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരുപവൻ സ്വർണത്തിന് വില 36,720 ആയി. ഗ്രാമിന് 75 രൂപ കൂടി 4,590 രൂപയാണ് നിരക്ക്. 36,120 എന്ന നിലയിലായിരുന്നു ബുധനാഴ്ച വരെ ഒരു പവൻ സ്വർണത്തിന്റെ വില. അന്താഷ്ട്ര വിപണിയിലെ വ്യതിയാനമാണ് ഇന്ത്യൻ വിപണീയിൽ പ്രതിഫലിച്ചത്.
 
ഡോളറിന്റെ വിനിമയനിരക്ക് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡിന് ഔൺസിന് വില 1,830 ഡോളർ എന്ന നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10ഗ്രാം 24 ക്യാരറ്റ് സ്വർണത്തിന്റെ വില 49,172 രൂപ എന്ന വിലയിലെത്തി. കൊവിഡ് വാക്സിനിലെ പുരോഗതി കാരണം കഴിഞ്ഞ ആഴ്ച സ്വരണവില തകർച്ച നേരിട്ടിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article