കണ്ണൂരിൽ സ്വന്തം തോക്കിൽനിന്നും വെടിയേറ്റ് കർഷകൻ മരിച്ചനിലയിൽ

വ്യാഴം, 3 ഡിസം‌ബര്‍ 2020 (08:58 IST)
കണ്ണൂർ: കൃഷി നശിപ്പിയ്ക്കുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ചിരുന്ന തോക്കിൽനിന്നും വെടിയേറ്റ് കർഷകൻ മരിച്ചു. കണ്ണൂരിൽ ആലക്കോടാണ് സംഭവം. ഈ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കുംകര മനോജ് എന്ന കർഷകനാണ് ഇന്നലെ രത്രൊയോടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
 
കൃഷിസ്ഥലത്തെ കാട്ടുപന്നികളുടെ ശല്യം തടയുന്നതിനാണ് ലൈസൻസ് ഇല്ലാത്ത തോക്ക് മനോജ് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടരയൊടെ വെടിയിച്ച കേട്ട അയൽക്കാർ ഓടിയെത്തിയപ്പോഴാണ് വെടിയേറ്റ് രക്തം വാർന്ന നിലയിൽ മനോജിനെ കണ്ടെത്തിയത്. വലത് നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. കഴിഞ്ഞ ദിവസം മനോജിന്റെ കൃഷിയിടത്തിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നന്നതായി നാട്ടുകാർ പറയുന്നു. പന്നികളെ തുരത്താൻ തോക്കെടുത്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാവാം എന്നാണ് വീട്ടുകാർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍